ഓമശ്ശേരി: 
മുണ്ടുപാറ ദാറുൽ അർഖം യു പി ഉസ്താദ് മെമ്മോറിയൽ ദഅവ കോളേജ് വിദ്യാർത്ഥി സംഘടന മമ്പഉൽ ബുലഗ സംഘടിപ്പിച്ച യൂഫോറിയ ആർട്സ് ഫെസ്റ്റ് സമാപിച്ചു.
ഇബ്തിഹാജ്‌, ദീബാജ് എന്നീ ഗ്രൂപ്പുകളായി നടന്ന 35 ഇന മത്സരത്തിൽ 451 പോയിന്റ് നേടി ഇബ്തിഹാജ്‌ ടീം ഒന്നാമതായി. അബ്ദു റഹ്മാൻ കരീറ്റി പറമ്പിനെ കലാ പ്രതിഭയായും, ഫവാസ് മഞ്ചേരിയെ സർഗ പ്രതിഭയായും തെരഞ്ഞെടുത്തു.

സമാപന സംഗമം ഒ എം അബൂബക്കർ ഫൈസിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് കോഴിക്കോട് ജില്ലാ വൈ: പ്രസിഡന്റ് എ കെ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു.പ്രശസ്ത മാപ്പിള പാട്ട് റിസർച്ചർ ഫൈസൽ എളേറ്റിൽ മുഖ്യ അതിഥിയായി. എ കെ മുഹമ്മദ്‌ സഖാഫി, റാശിദ് സഅദി വേങ്ങര, ശമീർ സഖാഫി, മഹല്ല് പ്രസിഡന്റ് ഒ എം അഷ്‌റഫ്‌ ഹാജി, കബീർ സഅദി സംസാരിച്ചു. 

ഫോട്ടോ :
യൂഫോറിയ ആർട്ട് ഫെസ്റ്റ് എ കെ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم