തിരുവമ്പാടി : പുല്ലൂരാംപാറ,
സമഗ്ര ശിക്ഷ കേരളം കിഡ്സ് അത്‌ലറ്റിക്സ് പ്രോഗ്രാമിൻ്റെ ഭാഗമായി ലഭിച്ച കായിക ഉപകരണങ്ങളുടെ സ്കൂൾതല വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് അംഗംമേഴ്സി പുളിക്കാട്ട് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുഖാല,ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ, എം.പി.ടി.എ പ്രസിഡൻ്റ് ജിൻസ് മാത്യു, സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ്, അധ്യാപകരായ ക്രിസ്റ്റീന അഗസ്റ്റിൻ, ദിവ്യ ജോസഫ്, നീനു മരിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment