കോഴിക്കോട് :
ഉപഭോക്തൃ ബോധവത്കരണത്തിന്റെ ഭാഗമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല വാഹന പര്യടനം എഡിഎം പി സുരേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഉപഭോക്തൃ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ച് വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വാഹന പര്യടനം നടത്തുന്നത്.  

കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post