കോഴിക്കോട് : കർഷകരുടെ ശബ്ദമായും സാമൂഹ്യനീതിയ്ക്കായി അപ്രമാദമായി പോരാടിയ നേതാവുമായിരിന്നു ലാൽ വർഗീസ് കൽപക വാടിയെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാർ.
ലാൽ വർഗീസ് കൽപകവാടിയുടെ ഒന്നാം ചരമ വാർഷികത്തിൽ കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റായിരിക്കെ, സംസ്ഥാനത്തുടനീളം കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുകയും പരിഹാര മാർഗങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്ത നേതാവായിരുന്നു
ലാൽ വർഗീസ്. .അദ്ദേഹത്തിന്റെ വേർപാട് നാടിനും കർഷക പ്രസ്ഥാനത്തിനും വലിയ നഷ്ടമായി.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ അദ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ശ്രീമതി വിദ്യാബാലകൃഷ്ണൻ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യു, ജോസ് കാരിവേലി, NP വിജയൻ, N രാജശേഖരൻ, പ്രൊഫ. ശശീന്ദ്രൻ, TP നാരായണൻ, KV പ്രസാദ്, ഫാസിൽ മാളിയേക്കൽ, EK നിതീഷ് കുമാർ, സത്യേന്ദ്രൻ, RK രാജീവ്, സോജൻ ആലക്കൽ, സജിത്ത് കൊയിലാണ്ടി എന്നിവർ സംസാരിച്ചു. CM സദാശിവൻ സ്വാഗതവും റഫീഖ് പുതിയപാലം നന്ദിയും പറഞ്ഞു

إرسال تعليق