ഓമശ്ശേരി :
ആശ്വിനം'25 കാർഷിക മേളയോടനുബന്ധിച്ച്
ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി
1.വാട്ടർ കളർ പെയിൻറിംഗ് മത്സരം ഒക്ടാബർ പതിനാറാം തീയതി
രാവിലെ 11 മണി
മുതൽ 1 മണി വരെ.
പെൻസിൽ, കളർ മുതലായവ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. പേപ്പർ സംഘാടകർ ലഭ്യമാക്കും.
വിഷയം മത്സര സമയത്ത് നൽകും.
2.പച്ചക്കറി കാർവിംഗ് (vegetable carving ) മത്സരം
പതിനാറാം തീയതി ഉച്ചകഴിഞ്ഞ്
രണ്ടു മണി മുതൽ നാലു വരെ
മത്സരത്തിനുള്ള
ഇടത്തരം വലിപ്പമുള്ള
തണ്ണിമത്തൻ,
അനുബന്ധ ഉപകരണങ്ങൾ എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരണം.
വിഷയം മത്സര സമയത്ത് നൽകും.
3.ക്ലേ മോഡലിംഗ് മത്സരം
ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക്
മത്സരത്തിൽ പങ്കെടുക്കാനുള്ള മണ്ണ് (clay)
മത്സര സമയത്ത് നൽകും.
മത്സര സമയം.
പതിനാറാം തീയതി രാവിലെ 11 മണി മുതൽ ഒരു മണി വരെ
എല്ലാ മത്സരങ്ങൾക്കും ഒരു വിദ്യാലയത്തിൽ നിന്നും രണ്ടുപേർക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ
സ്കൂൾ അധികാരികളിൽ നിന്നുള്ള രേഖയുമായി വരേണ്ടതാണ്.
4.വനിതകൾക്കായി
കൂൺ ഉപയോഗിച്ചുള്ള പാചക മത്സരം.
മത്സരാർത്ഥികൾ
മഷ്റൂം മസാല, മഷ്റൂം കട്ട്ലറ്റ്
ഉണ്ടാക്കി പുതുമ നഷ്ടപ്പെടാതെ
പതിനേഴാം തീയതി വൈകിട്ട് മൂന്നുമണിക്ക് മത്സരത്തിനായി
എത്തിക്കേണ്ടതാണ്
( മത്സരാർത്ഥിയുടെ പേരും വിലാസവും, പാചകത്തിന് ഉപയോഗിച്ച ചേരുവകളും പ്രത്യേകം പേപ്പറിൽ എഴുതി നൽകേണ്ടതാണ്)
മത്സരത്തിൽ പങ്കെടുക്കുന്ന വരുടെ പേര് വിവരങ്ങൾ 15/10/2025 ന്
3 മണിക്ക് മുമ്പായി 8606208008 എന്ന വാട്സപ്പ് നമ്പറിൽ പേര് വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
എന്ന്
പ്രോഗ്രാം കൺവീനർ
Post a Comment