കോഴിക്കോട് : താമരശ്ശേരി
ഫ്രഷ് കട്ട് സമരം അക്രമാസക്തമാക്കിയത് എസ്.പിയുടെ പ്രകോപന ഇടപെടലെന്ന് മുസ്ലിം ലീഗ്. സമരക്കാർക്കിടയിലേക്ക് ഫ്രഷ്‌കട്ട് കമ്പനിയുടെ വാഹനം കടത്തിവിടാൻ പൊലീസ് ശ്രമിച്ചതോടെയാണ് പ്രശ്‌നമുണ്ടായത് പൊലീസ് ഫ്രഷ്‌കട്ട് ഉടമയെ സഹായിക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയെന്നും മുസ്‌ലിം ആരോപിച്ചു. റൂറൽ എസ്.പി കെ.ഇ ബൈജുവിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു വർഷക്കാലമായി രൂക്ഷമായ ദുർഗന്ധം സഹിക്കവയ്യാതെ വൃദ്ധരും ഗർഭിണികളും കുട്ടികളും അർദ്ധരാത്രി വരെ തെരുവിലിറങ്ങി ശക്തമായ സമര രംഗത്തായിരുന്നു. രൂക്ഷമായ ദുർഗന്ധം പുറത്തുവരാതെ മാലിന്യം സംസ്‌കരിക്കുന്നതിൽ നിന്നും പ്ലാന്റ് അധികൃതരെ ആരും തടഞ്ഞിരുന്നില്ല. കോഴിക്കോടിന് പുറമേ വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുകൂടി കോഴി മാലിന്യം വഹിച്ചുകൊണ്ടുള്ള വാഹനം ഫ്രഷ്‌കട്ട് സ്ഥാപനത്തിലേക്ക് വരാൻ തുടങ്ങിയതോടെയാണ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിന് നിര്ർബന്ധിതമായത്. കട്ടിപ്പാറ പഞ്ചായത്ത് അനുമതി റദ്ദാക്കിയിട്ടും മന്ത്രി രാജേഷ് നേരിട്ട് ഇടപെട്ടാണ് സെക്രട്ടറി വഴി ലൈസൻസ് സാധ്യമാക്കിയതെന്ന് മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്ററും ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിലും ആരോപിച്ചു.

إرسال تعليق