മുംബൈ : നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് കുടുംബത്തിലെ മൂന്നുപേർ അടക്കം നാലുപേർ മരിച്ചു. തിരുവനന്തപുരം സ്വദേശി സുന്ദർ ബാലകൃഷ്ണൻ, (44), പൂജ രാജൻ (39), മകൾ വേദിക( 6) എന്നിവരാണ് മരിച്ച മലയാളികൾ. കമല ഹിരാൽ ജെയിൻ (84) മരിച്ച മറ്റൊരാൾ. വാശി സെക്ടർ 14 ലെ രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലെ 10, 11, 12 നിലകളിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പത്താംനിലയിലാണ് ആദ്യം തീകണ്ടത്. പിന്നീട ഇത് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 12ാം നിലയിലാണ് മലയാളി കുടുംബം ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം മുംബൈയിലെ കഫി പരേഡ് മേഖലയിലും തീപിടിത്തമുണ്ടായിരുന്നു. അപകടത്തിൽ 15കാരൻ മരിക്കുകയും ചെയ്തിരുന്നു. മറ്റ് മൂന്ന് പേർക്ക് തീപിടിത്തത്തിൽ പരിക്കേൽക്കുകയും ചെയ്തു. പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്. പിന്നീട് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

 കടപ്പാട് മാധ്യമം.

Post a Comment

Previous Post Next Post