താമരശ്ശേരി: ഈങ്ങാപ്പുഴ,
എസ് വൈ എസ് താമരശ്ശേരി സോൺ സ്നേഹലോകത്തിന് പ്രൗഢ സമാപനം. ഈങ്ങാപ്പുഴ ദാറുൽ ഹിദായയിൽ വച്ച് നടന്ന സ്നേഹലോകത്തിൽ 400 ഓളം പ്രതിനിധികളാണ് സംബന്ധിച്ചത്.
എസ് വൈ എസ് കേരള പ്രസിഡണ്ട് ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സ്നേഹലോകം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ബി സി ലുഖ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി, സമസ്ത കേന്ദ്ര മുഷാവറ അംഗം അബ്ദുൽ നാസർ അഹ്സനി ഒളവട്ടൂർ, അലവി സഖാഫി കായലം, അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, എം ടി ശിഹാബുദ്ദീൻ സഖാഫി, സജീർ ബുഖാരി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സ്നേഹലോകത്തിൻ്റെ ഭാഗമായി വൈകീട്ട് നടന്ന സൗഹൃദ സെമിനാറിൽ അറുപതിൽ പരം സൗഹൃദ പ്രതിനിധികൾ സംബന്ധിച്ചു.
എസ് വൈ എസ് കേരള സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് സെമിനാർ ഉദ്ഘാടനം ചെയ്തു. ഹനീഫ മാസ്റ്റർ കോരങ്ങാട് അധ്യക്ഷത വഹിച്ചു. ലിൻ്റോ ജോസഫ് എം എൽ എ, സാഹിത്യകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവർ മുഖ്യാതിഥികൾ ആയി. ടി എം പൗലോസ്, എം ഇ ജലീൽ, ശ്രീജിത്ത് എലോക്കര, നജീബ് പിടി , അബ്ദുൽ അസീസ് ഹാറൂനി, മുഹമ്മദ് കുട്ടി കാക്കവയൽ സംസാരിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട് സ്നേഹ സന്ദേശം നൽകി.
തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിൽ ജസീൽ അഹസനി പാക്കണ പ്രഭാഷണം നടത്തി. സയ്യിദ് സൈനുദ്ദീൻ അൽ ബുഖാരി കൂരിക്കുഴി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. സോൺ പ്രസിഡൻ്റ് നൗഫൽ സഖാഫി നൂറാംതോട് അധ്യക്ഷത വഹിച്ചു.
എം പി എസ് തങ്ങൾ സഖാഫി എലോക്കര, സയ്യിദ് സകരിയ്യ അടിവാരം, മുനീർ സഅദി പൂലോട്, സാബിത്ത് അബ്ദുല്ല സഖാഫി, കെടി അബ്ദുൽ റഷീദ് ഒടുങ്ങാക്കാട്, ഉസ്മാൻ ഹിഷാമി വള്ളിയാട്, നിസാർ സഖാഫി തേക്കും തോട്ടം, അബ്ദുൽ നാസർ ഹിഷാമി ചമൽ സംസാരിച്ചു. ജഅ്ഫർ സഖാഫി അണ്ടോണ, സി മൊയ്തീൻ കുട്ടി ഹാജി, പിടി അഹമ്മദ് കുട്ടി ഹാജി, മുഹമ്മദ് അലി കാവുമ്പുറം, ടികെ അബ്ദുൽ നാസർ, ഷംസുദ്ദീൻ പെരുമ്പള്ളി സംബന്ധിച്ചു.
ഫോട്ടോ: താമരശ്ശേരി സോൺ സ്നേഹലോകത്തിൽ ലിൻ്റോ ജോസഫ് എം എൽ എ സംസാരിക്കുന്നു
إرسال تعليق