ഈങ്ങാപ്പുഴ:
ഇന്നലെ പെയ്ത കനത്ത മഴയിൽ ആനക്കാംപൊയിലിൽ നിന്നും ഈങ്ങാപ്പുഴയ്ക്ക് വരുകയായിരുന്ന കാർ തട്ടൂർപറമ്പിൽ നിന്നും എലോക്കര വഴിയിലുള്ള ചപ്പാത്ത് മുറിച്ച് കടക്കുമ്പോൾ കനത്ത ഒഴുക്കിൽ പെട്ട് അര കിലോമീറ്ററോളം ഒഴുകി പോയി. കാർ യാത്രികർ നീന്തി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11:30 നോടു കൂടിയായിരുന്നു സംഭവം. ആനക്കാംപൊയിൽ സ്വദേശിയുടേതാണ് കാർ. ക്രെയിൻ കൊണ്ടുവന്ന് കാർ പൊക്കിയെടുത്തു.
إرسال تعليق