ഓമശ്ശേരി:
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.ഓമശ്ശേരി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന തൊഴിൽ മേളയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറിൽ പരം തൊഴിലന്വേഷകർ പങ്കെടുത്തു.ഗൂഗിൾ ഷീറ്റ്‌ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ്‌ തൊഴിൽ മേളയിലെ ഇന്റർവ്യൂവിൽ സംബന്ധിച്ചത്‌.സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ,ഇക്കായി സർപ്രൈസ്‌ പാർട്‌ണർ ഓമശ്ശേരി,ഗ്രാന്റ്‌ ഹൈപ്പർ മാർക്കറ്റ്‌ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കാണ്‌ തൊഴിൽ മേളയിൽ പ്രാഥമിക ഇന്റർവ്യൂ നടന്നത്‌.ഇതിൽ യോഗ്യത നേടിയവരെ അതത്‌ സ്ഥാപനങ്ങളുടെ ഓഫീസിൽ വെച്ച്‌ നടക്കുന്ന അന്തിമ മുഖാമുഖത്തിലൂടെയാണ്‌ ജോലിക്കായി തെരഞ്ഞെടുക്കുക.നാട്ടിലും വിദേശത്തുമുള്ള നിരവധി ഒഴിവുകളിലേക്കാണ്‌ തൊഴിൽ മേളയിൽ അഭിമുഖ പരീക്ഷ നടന്നത്‌.

തൊഴിൽ മേള പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,മൂസ നെടിയേടത്ത്‌,എം.ഷീല,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,വിജ്ഞാന കേരളം കൊടുവള്ളി ബ്ലോക്ക്‌ ഇന്റേൺ സി.റിഷാന,പഞ്ചായത്ത്‌ കമ്മ്യൂണിറ്റി അംബാസഡർ ഫാത്വിമത്തു സുഹറ ചേറ്റൂർ,കെ.ഷാബിൽ ഷാൻ(ഗ്രാന്റ്‌ ഹൈപ്പർ മാർക്കറ്റ്‌),എം.എൻ.മുഹമ്മദ്‌ സ്വാലിഹ്‌(സി.ഇ.ഒ-ഇക്കായി സർപ്രൈസ്‌ പാർട്ണർ),സഞ്ജയ്‌ ദേവ്‌,അബ്ദുൽ റഹ്മാൻ(സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ) തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ മെഗാ തൊഴിൽ മേള പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم