താമരശ്ശേരി:
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ സോണുകളിലും നടക്കുന്ന തിരുനബി പഠന, പ്രകീർത്തന സ്നേഹലോകം പ്രതിനിധി സംഗമവും ആത്മീയ സമ്മേളനവും  ഈങ്ങാപ്പുഴ ദാറുൽ ഹിദായ ക്യാമ്പസിൽ വച്ച് നാളെ രാവിലെ 9 മണിക്ക് SYS കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അലവി സഖാഫി കായലം പതാകഉയർത്തുന്നത്തോടെ തുടക്കം കുറിക്കും.
സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ എപി അബ്ദുൽ ഹക്കീം അസ്ഹരി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

 സയ്യിദ് സൈനുദ്ദീൻ അൽ ബുഖാരി,സി മുഹമ്മദ് ഫൈസി,
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, അബ്ദുൾ നാസർ അഹ്സനി ഒളവട്ടൂർ, അബ്ദുറഷീദ് സഖാഫികുറ്റ്യാടി,
മുഹമ്മദലി സഖാഫി വള്ളിയാട്, കുഞ്ഞിക്കണ്ണൻ വാണിമേൽ,സജീർ ബുഖാരി,അഡ്വക്കേറ്റ് സമദ് പുലിക്കാട്, ജസീൽ അഹ്സനി പാക്കണ, എം ടി ശിഹാബുദ്ദീൻ സഖാഫി തുടങ്ങി പ്രമുഖർ സംബന്ധിക്കും.
പഠന സെഷനുകൾ പ്രകീർത്തന സദസ്സ് സെമിനാർ, ആത്മീയ സമ്മേളനം, എന്നീ സെഷനുകളിൽ രജിസ്റ്റർ ചെയ്ത പ്രതിനിധികളും സൗഹൃദ പ്രതിനിധികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തോളം ആളുകൾ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി സ്നേഹപ്പുര കൊളാഷ് പ്രദർശനം, ബുക്ക് ഫെയർ, മെഡിക്കൽ കെയർ, ബുക്ക് ഫെയർ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകസമിതി ചെയർമാൻ ഹനീഫ് മാസ്റ്റർ കോരങ്ങാട് ജനറൽ കൺവീനർ മുഹമ്മദ് കുട്ടി കാക്കവയൽ സോൺ പ്രസിഡണ്ട് നൗഫൽ സഖാഫി ജനറൽ സെക്രട്ടറി ഉസ്മാൻ ഹിഷാമി, അസീസ് ഹാറൂനി, റിയാസ് കോരങ്ങാട്,  റഷീദ് മാസ്റ്റർ ഒടുങ്ങാക്കാട് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Post a Comment

أحدث أقدم