കൂടരഞ്ഞി :
കേരള സാമൂഹ്യ സുരക്ഷ മിഷൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും പ്രാഥമിക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സാമൂഹിക സംയോജനവത്കരണം എന്നിവ നൽകുന്നതിനായി ആവിഷ്കരിച്ച ബഡ്‌സ് പദ്ധതിയുടെ ഭാഗമായുള്ള ബഡ്‌സ് സ്കൂൾ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പൂർത്തിയായി. സ്കൂളിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ജില്ലാ കളക്ടറുടെ ഡിഎംഎഫ് ഫണ്ടിലെ 20ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയുമായി 60 ലക്ഷം രൂപ ചെലവഴിച്ച് 182 സ്‌ക്വയർ മീറ്റർ കെട്ടിടമാണ് നിർമിച്ചത്.
ഗ്രാമപഞ്ചായത്തിലെ കൂമ്പാറ വാർഡിൽ വി എം മാത്യു വാരിയയാനിയൽ വിട്ടു നൽകിയ 25 സെന്റ് സ്ഥലത്താണ് സ്കൂൾ നിർമിച്ചത്. അദ്ദേഹത്തെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻമാരായ റോസിലി ജോസ്, ജെറീന റോയ്, വി എസ് രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ് മാവറ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, ഐ സി ഡി എസ് സൂപ്പർവൈസർ പി ഷബ്‌ന,ഭിന്നശേഷി വിഭാഗത്തെ പ്രതിനിധീകരിച്ച് അജി, ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


إرسال تعليق