ഓമശ്ശേരി:
ആധുനിക സൗകര്യങ്ങളോടെ ഓമശ്ശേരിയിൽ പുതിയ കൃഷി ഭവൻ യാഥാർത്ഥ്യമാവുന്നു.എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോട് ചേർന്ന് താഴെ ഓമശ്ശേരിക്കടുത്ത താമരക്കുളം-ബാലവാടി റോഡിൽ വടക്കേക്കണ്ടി പറമ്പിൽ പഞ്ചായത്ത് വിലക്കെടുത്ത ആറര സെന്റ് സ്ഥലത്താണ് പുതിയ സ്മാർട്ട് കൃഷി ഭവൻ പണിയുന്നത്.അയ്യായിരത്തോളം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഗ്രൗണ്ട് ഫ്ലോർ ഉൾപ്പടെ മൂന്ന് നില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.താഴെ കാർഷിക ഉപകരണങ്ങളും കൃഷി സംബന്ധമായ തൈകളുൾപ്പടെയുള്ളവ സൂക്ഷിക്കുന്നതിനുമുള്ള ഹാൾ,ഒന്നാം നിലയിൽ ഓഫീസ്,രണ്ടാം നിലയിൽ ഓഡിറ്റോറിയം എന്നിവ ഉൾപ്പെടുന്ന ബൃഹത്തായ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്.ഡോ:എം.കെ.മുനീർ എം.എൽ.എ.ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട പ്രവൃത്തികൾക്കാണ് തുടക്കമായത്.ഓമശ്ശേരി കൃഷി സമൃദ്ധി പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ സ്മാർട്ട് കൃഷി ഭവൻ പൂർത്തീകരണത്തിന് 50 ലക്ഷം രൂപ കൂടി ലഭ്യമാവുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
കൂടത്തായിയിലായിരുന്ന ഓമശ്ശേരി കൃഷി ഭവൻ 20 കൊല്ലം മുമ്പാണ് ഓമശ്ശേരി ടൗണിലേക്ക് മാറ്റിയത്.ബസ് സ്റ്റാന്റിനോട് ചേർന്ന് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ മുകളിലെ നിലയിലാണ് നിലവിൽ കൃഷി ഭവൻ പ്രവർത്തിക്കുന്നത്.കർഷകർക്ക് ഇത് വലിയ പ്രയാസമാണുണ്ടാക്കുന്നത്.കർഷകർക്ക് എളുപ്പത്തിൽ എത്താനും സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന പുതിയ സ്ഥലത്തേക്ക് കൃഷി ഭവൻ മാറ്റിപ്പണിയുക എന്നത് നിലവിലെ ഭരണസമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു.സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ച് പുതിയ കെട്ടിടത്തിന് ശില പാകിയതോടെ മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റുന്നതിലെ നിർവൃതിയിലാണ് പഞ്ചായത്ത് ഭരണസമിതി.
ഡോ:എം.കെ.മുനീർ എം.എൽ.എ.ശിലാസ്ഥാപനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ.ഗംഗാധരൻ,സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്തംഗംഎസ്.പി.ഷഹന,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻനായർ,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്,കൃഷി ഓഫീസർ ആർ.വിഷ്ണു,കെ.കെ.മനോജ്,പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദ കൃഷ്ണൻ,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,കെ.ബാലകൃഷ്ണൻ മാസ്റ്റർ,എം.പി.രാഗേഷ്,വേലായുധൻ മുറ്റൂളി,നൗ ഷാദ് ചെമ്പറ,വി.ജെ.ചാക്കോ,അഗസ്റ്റിൻ ജോസഫ് കണ്ണേഴത്ത്,ആർ.എം.അനീസ്,സൂപ്പർ അഹമ്മദ് കുട്ടി ഹാജി,ഒ.പി.സുഹറ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,എം.ഷീല,ഡി.ഉഷാ ദേവി ടീച്ചർ,വി.സി.അരവിന്ദൻ,എം.രാജഗോപാലൻ,സക്കീർ പുറായിൽ,എ.കെ.അഷ്‌റഫ് ഓമശ്ശേരി,ശരീഫ് വെളിമണ്ണ,എം.കെ.ശമീർ,അസിസ്റ്റന്റ് കൃഷി ഓഫീസർ പി.കൃഷ്ണദാസ്,കൃഷി അസിസ്റ്റന്റ് വി.വി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരി കൃഷി ഭവന്റെ പുതിയ കെട്ടിടത്തിന് ഡോ:എം.കെ.മുനീർ എം.എൽ.എ.ശിലാസ്ഥാപനം നിർവ്വഹിക്കുന്നു.

إرسال تعليق