താമരശ്ശേരി :
​ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ അങ്ങേയറ്റം ഗൗരവതരമാണ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവൻ പണയം വെച്ച് ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത് സാമൂഹിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ വിപിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടി ചികിത്സിക്കുന്ന ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും സംസാരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 

കൂടാതെ, സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്, താലൂക്ക് ആശുപത്രി അധികൃതരുമായി സംസാരിച്ച് നിലവിലെ സുരക്ഷാ സാഹചര്യം വിശദമായി വിലയിരുത്തി.

വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടന്ന്  എം കെ മുനീർ എംഎൽഎ അറിയിച്ചു.

Post a Comment

أحدث أقدم