കൂടരഞ്ഞി :
കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ്  കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന  മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായ  കോടഞ്ചേരി  കക്കാടംപൊയിൽ റീച്ചിലുള്ള മേലെകൂമ്പാറ താഴെ കക്കാട്  അകമ്പുഴ കണക്റ്റിംഗ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം    ലിന്റോ ജോസഫ് എംഎൽഎ  യുടെ  അധ്യക്ഷതയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹെലൻ ഫ്രാൻസിസ്, ബിന്ദു ജയൻ, സീന ബിജു, ഒ. എ. സോമൻ, സണ്ണി  പെരികിലംതറപ്പിൽ, ജോൺസൻ കുളത്തിങ്കൽ, ഷൈജു കോയിനിലം എന്നിവർ സംസാരിച്ചു. 
KRFB PMU ഉത്തര മേഖല ടീം ലീഡർ സിന്ധു ആർ. സ്വാഗതവും    KRFB PMU അസിസ്റ്റന്റ് എഞ്ചിനീയർ  അബ്ദുൽ അസീസ് പി. ടി. നന്ദിയും പറഞ്ഞു.

Post a Comment