ഓമശ്ശേരി :
മുക്കം ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇരട്ടക്കിരീടം സ്വന്തമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കലാപ്രതിഭകളായ വിദ്യാർഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും ആദരിച്ചു.
 മണാശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന മുക്കം ഉപജില്ലാ കലാമേളയിൽ യു പി വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് റണ്ണറപ്പ് കിരീടവും എൽപി വിഭാഗത്തിൽ ഓവറോൾ സെക്കൻ്റ് റണ്ണറപ്പ് കിരീടവും വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ നേടിയിരുന്നു. തുടർച്ചയായ മൂന്നാം വർഷവും ഓവറോൾ കിരീടം നേടാൻ വേനപ്പാറ യു പി സ്കൂളിന് സാധിച്ചു.
പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ യോഗം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു ,ഷാനിൽ പി എം വിമൽ വിനോയി, അലൻ ജോൺസ് മാത്യു സ്മിതമാത്യു ഷബ്ന എം എ , ബിജില സി കെ, സിസ്റ്റർ ജെയ്സി ജെയിംസ്,ഷെല്ലി കെ ജെ വിദ്യാർഥി പ്രതിനിധി അജ് വ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
സ്വീകരണ യോഗത്തിന് ശേഷം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കലാപ്രതികകളായ വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികൾക്ക് വിഭവ സമൃദ്ധമായ സദ്യയും നൽകി.

إرسال تعليق