തിരുവമ്പാടി :
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ മികച്ച വിജയം നേടി.
63 പോയിന്റുകൾ നേടി എൽ പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
യു പി ജനറൽ, സംസ്‌കൃതം വിഭാഗങ്ങളിൽ നാലാം സ്ഥാനവും നേടി. സംസ്‌കൃതം നാടകത്തിൽ മികച്ച നടനായി ആറാം ക്ലാസ്സ് വിദ്യാർത്ഥിനി പാർവണ നിതീഷ് തെരഞ്ഞെടുക്കപ്പെട്ടു.
മണാശ്ശേരി MKHMMO ഹയർ സെക്കന്ററി സ്കൂളിൽവെച്ചു നടന്ന സമാപന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, കലോത്സവം കൺവീനർ ഡോണ ജോസഫ്, പി ടി എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ തുടങ്ങിയവരും വിദ്യാർത്ഥിപ്രതിനിധികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. കലോത്സവ വിജയികളെ സ്കൂൾ മാനേജ്മെന്റും പിടിഎ യും അനുമോദിച്ചു.

Post a Comment