ന്യൂഡൽഹി: 
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ​ട്രംപിന്‍റെ പ്രസ്താവനക്ക് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിക്ക് ട്രംപിനെ ഭയമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ട്രംപിനെ മോദി ഭയപ്പെടുന്നതിന് കാരണമായ അഞ്ച് സംഭവങ്ങളും രാഹുൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു, ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും ട്രംപിന് അഭിനന്ദന സന്ദേശങ്ങൾ അയക്കുന്നത് മോദി തുടരുന്നു, ധനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കി, ട്രംപ് പങ്കെടുത്ത ഈജിപ്തിലെ ഷാം അൽ-ഷേഖിൽ നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ നിന്ന് മോദി വിട്ടുനിന്നു. പാകിസ്താനെതിരെ ഇന്ത്യൻ സേന നടത്തിയ ഓപറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് സംബന്ധിച്ച ട്രംപിന്‍റെ അവകാശവാദത്തെ മോദി ഖണ്ഡിക്കുന്നില്ല -രാഹുൽ ചൂണ്ടിക്കാട്ടി.
 

Post a Comment

أحدث أقدم