താമരശ്ശേരി: 
ജി എൽ പി എസ് കോരങ്ങാട് ഒക്ടോബർ 30 ബുധനാഴ്ച ക്ലാസ് റൂം ലാബുകളുടെയും ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും ഉദ്ഘാടനം നടത്തി. 

നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്ത പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

 താമരശ്ശേരി പഞ്ചായത്തിലെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടത്തിയ എൽ പി സ്കൂളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ജി എൽ പി എസ് കോരങ്ങാട് എന്നും ഡിജിറ്റൽ ക്ലാസ് റൂമുകളിൽ നിന്നും അറിവ് നേടി ഭാവിയിൽ ഡിജിറ്റൽ ഹബു കളുടെ ഭാഗമായി കോരങ്ങാട് സ്കൂളിലെ കുട്ടികൾ  ഉയർന്നു വരട്ടെ എന്നും അദ്ദേഹം ആശിർവദിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. 

മിനി ടീച്ചർ സ്വാഗതം ആശംസിച്ച പരിപാടിയിൽ അധ്യക്ഷതവഹിച്ചത് വാർഡ് മെമ്പർ ശ്രീമതി. ഫസീല ഹബീബ്.   മുഖ്യപ്രഭാഷണം നടത്തിയ ഡി.പി.ഒ, എസ്.എസ്. കെ കോഴിക്കോട് ശ്രീ. അജയൻ. പി. എൻ, ക്ലാസ് റൂം ലാബുകൾ കയ്യെത്തും ദൂരത്ത് എത്തിയതിനാൽ അനുഭവാത്മകവും സജീവവുമായ ഒരു ക്ലാസ് റൂം അന്തരീക്ഷം സൃഷ്ടിക്കാൻ അധ്യാപകർക്ക് സാധിക്കട്ടെ എന്നാശംസിച്ചു.

 വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അഡ്വ. ജോസഫ് മാത്യു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അയ്യൂബ്ഖാൻ, കൊടുവള്ളി ബിപിസി  മഹറലി,കൊടുവള്ളി ബി.ആർ.സി  ട്രെയിനർ  അഷ്റഫ്, ക്ലസ്റ്റർ കോഡിനേറ്റർ   ഷഹാന, പിടിഎ പ്രസിഡണ്ട്  ഹബീബ് റഹ്മാൻ, എസ് എം സി ചെയർമാൻ ശ രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

 വേദിയിലും സദസ്സിലുമായി എസ്.എം.സി, പിടിഎ  ഭാരവാഹികൾ രക്ഷിതാക്കൾ കുട്ടികൾ എന്നിവർ നിറസാന്നിധ്യമായി. സീനിയർ അസിസ്റ്റന്റ്  രമ ടീച്ചർ കൃതജ്ഞത അർപ്പിച്ചു.

Post a Comment

أحدث أقدم