അധികാരം നിലനിർത്താൻ ജനതയെ തമ്മിലടിപ്പിക്കുന്നത് അപകടകരം : പാറക്കൽ അബ്ദുല്ല
തിരുവമ്പാടി : അധികാരം നിലനിർത്താനും രാഷ്ട്രീയ ലാഭത്തിനുമായി ഏകോദര സഹോദരരായി കഴിയേണ്ട മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മാർക്സിസ്റ്റ് ഫാസിസ്റ്റ് നയം രാജ്യത്തിന് അപകടകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭരണത്തിൻ്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് വോട്ട് പിടിക്കുന്നതിനു പകരം വർഗീയത പ്രചരിപ്പിച്ച് വിഭജന രാഷ്ട്രീയം നടത്തുന്നത് ആര് ചെയ്താലും മര്യാദയല്ല. ദൗർഭാഗ്യവശാൽ കേന്ദ്ര സംസ്ഥാന ഭരണങ്ങൾ നിയന്ത്രിക്കുന്ന ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികളെ പോലെ വിഭജന രാഷ്ട്രീയമാണ് നടപ്പാക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് എക്കാലത്തും മാനവ സൗഹൃദത്തിനും മതേതരത്വത്തിനും ഊന്നൽ നൽകുന്ന പാർട്ടിയാണ്. എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊണ്ടുപോകുന്ന രാഷ്ട്രീയമാണ് ലീഗ് ഉയർത്തിപ്പിടിക്കുന്നത് . മുസ്ലിം ലീഗിനെ ക്ഷയിപ്പിക്കാം എന്നത് ചിലരുടെ ദിവാസ്വപ്നം മാത്രമാണെന്നും പാർട്ടി അണികൾ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെ കീഴിൽ ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും പാറക്കൽ ഓർമ്മപ്പെടുത്തി
തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് എംസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കനത്ത മഴയെ പോലും അവഗണിച്ച് ഒഴുകിയെത്തിയ പാർട്ടി അണികൾ തിരുവമ്പാടിയിലെ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ ശക്തിയും കരുത്തും വിളിച്ചോതുന്നതായി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മോയിൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ് മുഖ്യാതിഥിയായി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ കാസിം മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ അതിഥി പ്രഭാഷണം നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എൻ കെ ഹഫ്സൽ റഹ്മാൻ വിഷയാവതരണം നടത്തി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, സെക്രട്ടറി ഗഫൂർ കല്ലുരുട്ടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി ഷാജഹാൻ, അബ്ദുസമദ് പേക്കാടൻ, അസ്കർ ചെറിയമ്പലത്ത്, മുഹമ്മദ് മേലാനിക്കുന്നത്ത്, മുജീബ് റഹ്മാൻ, ജംഷീദ് കാളിയേടത്ത്, സഹീർ ആനക്കാംപ്പൊയിൽ, ഫൈസൽ കുന്നത്തൊടി, മുഹമ്മദ് ഷാദിൽ, അൻഫാസ്, മുബഷിർ ആറുവീട്ടിൽ, മുഹ്സ്സിൽ തയ്യിൽ, എന്നിവർ
സംസാരിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം ഷൗക്കത്തലി സ്വാഗതവും, ട്രഷറർ ഡോ. കെ.ടി ഷബീർ നന്ദിയും പറഞ്ഞു.
പരിപാടിയിൽ പഴയകാല മുസ്ലിം ലീഗ് നേതാക്കന്മാരെ ആദരിച്ചു.
സംഗമത്തിന്റെ ആദ്യ സെഷനിൽ വനിതാ ലീഗ് സംഗമത്തിൽ ഹരിത സംസ്ഥാന കമ്മിറ്റിയാംഗം അഡ്വ. അഫീഫ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ആയിഷ ബീവി ഉൽഘടനം ചെയ്തു. ഷെറീന കിളിയണ്ണി അധ്യക്ഷയായിരുന്നു.
ബിന്ദു ജോൺസൻ, മോയിൻ കാവുങ്ങൽ, അമിന ബാനു, ജസ്‌ന ആശരിക്കണ്ടി, ഷെറീന മുജീബ് റഹ്‌മാൻ , മുഹ്സിന മുജീബ്, ഷഹീദ ഫൈസൽ, സുമയ്യ ലത്തീഫ്, റാഷിദ കുന്നതോടി, റംല കെ എൻ എസ്, ഷബ്‌ന, അസ്മാബി ചെമ്പകത്ത് എന്നിവർ പ്രസംഗിച്ചു.
നബീസ ചെറിയമ്പലത്തു സ്വാഗതവും സലീന പയ്യടിപറമ്പിൽ നന്ദിയും പറഞ്ഞു
إرسال تعليق