താമരശ്ശേരി :
ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിൽ,  ഇന്നലെ പോലീസ് പിടികൂടിയവരുടെ എണ്ണം 4 ആയി.

 ഇന്നലെ രാവിലെ പിടികൂടിയ വാവാട് സ്വദേശി ഷഫീഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്നു പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കിൽ മുഹമ്മദ് ബഷീർ (44),  കരിമ്പാലൻകുന്ന്  ജിതിൻ വിനോദ് (19) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇതോടെ പോലീസ് പിടിയിൽ ആയവരുടെ ആകെ എണ്ണം 9 ആയി. ഇതിൽ മുഹമ്മദ് ബഷീർ ,ഷബാദ് എന്നിവരെ നോട്ടീസ് നൽകി വിട്ടയച്ചു, ഇവർ വഴി തടസ്സപ്പെടുത്തിയ കേസിൽ മാത്രം ഉൾപ്പെട്ടവരാണ്.
 

Post a Comment

أحدث أقدم