കൊടുവള്ളി: 
ഡോ. എം.കെ. മുനീർ എം.എൽ.എയുടെ പ്രത്യേക ശുപാർശ പ്രകാരം അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കരിവില്ലിക്കാവ്, പൂവറമ്മൽ പട്ടികവർഗ്ഗ ഊരുകളുടെ നവീകരണത്തിനായി അനുവദിച്ചു ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും വിലയിരുത്താനുമായി ഊരു കൂട്ടം ചേർന്നു.

പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുകയിൽ ഉൾപ്പെടുത്തി ഉന്നതിയിൽ നവീകരണം ആവശ്യമായ കാര്യങ്ങൾ ഊരു കൂട്ടം ചർച്ച ചെയ്യുകയും, തുടർനടപടികൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രവൃത്തിയുടെ രൂപരേഖ സംബന്ധിച്ച് ധാരണയിലെത്തിയ ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കുകയും ഭരണാനുമതിക്കായി  സമർപ്പിച്ച്  തുടർ നടപടികൾ വേഗത്തിലാക്കി സമയബന്ധിതമായി പ്രവർത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും ഇത് ഊരുകളുടെ സമഗ്രമായ ഉന്നതിക്ക് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നതായി എം.എൽ.എയുടെ പ്രസ്താവനയിൽ അറിയിച്ചു.

2025-26 സാമ്പത്തിക വർഷത്തെ അംബേദ്കർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തികൾക്ക് തുക അനുവദിക്കുന്നതിന് ഡോ. എം.കെ. മുനീർ എം.എൽ.എ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും കത്ത് കൈമാറുകയും ചെയ്തിരുന്നു. 

കരിവില്ലിക്കാവിൽ ചേർന്ന യോഗം കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം നിർവഹിച്ചു. കരിവില്ലിക്കാവ് ഊര് മൂപ്പൻ വാസു പി.സി, പൂവറമ്മൽ  ഊര് മൂപ്പൻ ചെറിയേക്കൻ, ഡിവിഷൻ കൗൺസിലർമാരായ  സോജിത്ത്, അഹമ്മദ് ഉനൈസ്, റിയാസ് ഖാൻ, ഖലീൽ, ട്രെെബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ്.എസ്, മുൻസിപ്പൽ എഞ്ചിനിയർ അബ്ദുൽ ഗഫൂർ.എം, ഉന്നതി നിവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post