കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വച്ഛതാഹി സേവ ശുചിതോത്സവം- 2025 ന്റെ ഭാഗമായി ഗാന്ധി സ്മൃതി - ശുചിത്വ സഭയും മെഗാ ക്‌ളീനിംങും നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബഹു. തിരുവമ്പാടി MLA ലിന്റോ ജോസഫ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി. അതോടൊപ്പം കൂടരഞ്ഞി ആസ്ഥാനമായി പ്രവർത്തിക്കുന്ന "സൗഹൃദയ കൂടരഞ്ഞി" കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ വീട്ടിപ്പാറ വരെ മലയോര ഹൈവേയുടെ ഇരുവശങ്ങളും കാട് വെട്ടിതെളിച്ച് വൃത്തിയാക്കി. വരും ദിവസങ്ങളിൽ പൂച്ചെടി വച്ച് പരിപാലിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. കരിങ്കുറ്റി യിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരിങ്കുറ്റി മുതൽ മഞ്ഞപൊയിൽ വരെയുള്ള ഭാഗത്ത് പൂച്ചെടി വയ്ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കക്കാടംപൊയിലിൽ അൽഫോൻസാ കോളേജ് NSS വിദ്യാർത്ഥികൾ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഷിജു വിന്റെ നേതൃത്വത്തിൽ കക്കാടം പൊയിൽ അങ്ങാടിയും പരിസരവും ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗം സീന ബിജു ഉദ്ഘാടനം ചെയ്തു.
Post a Comment