തിരുവമ്പാടി :
താമരശ്ശേരി 
രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച ടാലെൻഷ്യ 2.0 ഇന്റർസ്കൂൾ മെഗാ ക്വിസ് കോമ്പറ്റിഷന്റെ ഗ്രാൻഡ് ഫിനാലെയിൽ പുല്ലൂരംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ ലയ അന്ന ജോസഫ്, അമൻഡാ ടെസ് ജോസഫ് ടീം എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി അൽഫോൻസാ കോളേജിൽ വച്ചു നടന്ന സമ്മേളനത്തിൽ  താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയൂസ് ഇഞ്ചനാനി യിൽ അധ്യക്ഷത വഹിച്ചു.  ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ  മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, ക്വിസ് മാസ്റ്റർ ഫാ. മനോജ്‌ കൊല്ലംപറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post