ഓമശ്ശേരി :
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിലെ NSS വോളണ്ടിയേഴ്സ് തിരുവമ്പാടി സ്നേഹാലയം സന്ദർശിച്ചു.

വോളണ്ടിയേഴ്സ് സ്വന്തമായി തയ്യാറാക്കിയ പൊതിച്ചോറും പായസവും അവിടുത്തെ അന്തേവാസികൾക്ക് വിതരണം ചെയ്തു.

 കൂടാതെ പഴവർഗങ്ങൾ,പുതുവസ്ത്രങ്ങൾ തുടങ്ങിയവയും നൽകി. പാട്ടും നൃത്തവുമായി അല്പസമയം അവരോടൊപ്പം ചെലവഴിച്ചതിന് ശേഷം മടങ്ങി.

Post a Comment

Previous Post Next Post