PM SHRI പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിദ്യാർത്ഥികളുടെ ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ച് എസ്എഫ്ഐ. NEP യിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവൽകരണത്തെ കേരളത്തിൽ പൂർണ്ണമായി പ്രതിരോധിക്കണമെന്ന് SFI ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരിട്ടുകണ്ട് ആശങ്കയറിയിച്ചത്.

ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണത്തെ കേരളത്തില്‍ പൂര്‍ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടതായും കുറിപ്പില്‍ പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മന്ത്രി ശിവന്‍കുട്ടിക്ക് ഇതുസംബന്ധിച്ച കത്ത് കൈമാറുന്ന ചിത്രവും എസ്എഫ്ഐ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം നടപ്പാക്കാനെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഇന്നലെ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

വിദ്യാർത്ഥി സമൂഹത്തിന് അപകടമാണത്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം നടപ്പാക്കാൻ. സർക്കാർ എസ് എഫ് ഐയോട് ചർച്ച ചെയ്തിരുന്നു. അന്നേ നിലപാട് അറിയിച്ചിരുന്നു. വര്‍ഗീയ പുസ്തകങ്ങള്‍ കേരളത്തില്‍ അനുവദിക്കരുത്.

കേരളത്തിന് കിട്ടേണ്ട പണമാണത്. ദേശീയ പദ്ധതി കേരളത്തില്‍ മാത്രം നടപ്പിലാക്കാതിരിക്കാനാവില്ല. എല്‍ ഡി എഫ് സര്‍ക്കാരിൻ്റെ നിലപാടനുസരിച്ച് പദ്ധതി നടപ്പിലാക്കണമെന്ന് പി എസ് സഞ്ജീവ് പറഞ്ഞു.

Post a Comment

أحدث أقدم