മുക്കം തൃകുടമണ്ണ ശിവ ക്ഷേത്രത്തിലെ 2026
ശിവരാത്രി ഉത്സവ കമ്മറ്റി രൂപീകരിച്ചു .
മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ , ക്ഷേത്രം മാതൃസമിതി, നാട്ടുകാർ , ജനപ്രതിനിധികൾ വിവിധ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് രാജേശൻ വെള്ളാരം കുന്നിന്റെ അധ്യക്ഷതയിൽ നടന്ന യോഗാതിൽ ഉത്സവകമ്മറ്റി ചെയർമാനായി സുകുമാരൻ ഇരൂൾ കുന്നുമ്മലിനെയും കൺവീനറായി വിജയൻ നടുത്തൊടികയിൽ എന്നിവരെ തിരഞ്ഞെടുത്തു
501 അംഗ കമ്മറ്റിയും രൂപീകരിച്ചു
പതിവിൽ വ്യത്യസ്തമായി ഇത്തവണ കൊടിയേറ്റമുതൽ ശിവരാതി വരെയുള്ള 7 ദിവസങ്ങളിലും ക്ഷേത്രത്തിൽ
വ്യത്യസ്ത ആഘോഷ പരിപാടികൾ നടക്കും
ക്ഷേത്രത്തിലെ പ്രേത്യേക പൂജാകർമ്മങ്ങൾക്ക് പുറമെ
സാംസ്‌കാരിക സമ്മേളനങ്ങൾ, വരവാഘോഷങ്ങൾ, കലാപരിപാടികൾ , പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളാണ് 7 ദിവസങ്ങളിലായി നടക്കുക .
ഉത്സവ കമ്മറ്റി രൂപീകാരണ യോഗത്തിൽ ക്ഷേത്രം സെക്രട്ടറി ശശി ഉരളികുന്നുമ്മൽ , മാതൃസമിതി സെക്രട്ടറി മീന ടീച്ചർ , ജനപ്രതിനിധികളായ പ്രജിതാ പ്രദീപ് ,
അശ്വനിസനൂജ് , ജോഷിലാ സന്തോഷ് . വി അബ്ദുള്ള കോയഹാജി , അബ്ദുള്ളാ കുമാര ന്നെലൂർ , ഗാർഡൻ അനിൽ കുമാർ എന്നിവർ സംസാരിച്ചു .

إرسال تعليق