തിരുവമ്പാടി:
ഓപ്പറേഷൻ ക്ലീൻ സ്വീപ്' പരിശോധനയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എൻഫോഴ്സ്മെൻറ് ടീം 12 സ്ഥാപനങ്ങളിൽ ശുചിത്വപരിശോധനനടത്തി. പ്രവർത്തനങ്ങൾമെച്ചപ്പെടുത്തുന്നതിലേക്ക് 4 സ്ഥാപനങ്ങൾക്ക് പഞ്ചായത്തീരാജ് ആക്ട് പ്രകാരം ലീഗൽ നോട്ടീസ് നൽകി .ഹരിതനിയമം,പഞ്ചായത്തിരാജ് ആക്ട് അനുസരിച്ചു നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിൽ നിന്നും 9500 രൂപ പിഴ ഇനത്തിൽ ഈടാക്കി. പുകയിലനിയന്ത്രണ നിയമം 2003 പ്രകാരം നിയമാനുസൃത ബോർഡുകൾ ഇല്ലാത്ത സ്ഥാപനങ്ങൾക്കും പിഴ ഈടാക്കി.
ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെന്റ് ടീം അംഗങ്ങളായ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , ഗ്രാമപഞ്ചായത്ത് ക്ലർക്ക് സി ഷർജിത്ത് ലാൽ
ഹെൽത്ത് ഇൻസ്പെക്ടർ എസ്സ് എം അയന, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ഇകെ റഫ്ന, കെ ഗ്രീഷ്മ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Post a Comment