തിരുവമ്പാടി :
സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ തോമസ് നാഗപറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ചു.
തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് ബാബു പൈക്കാട്ടിൽ,എം പി ടി എ പ്രസിഡൻറ് ഫൗസിയ ,സ്കൂൾ ഐ ടി ലാബ് റിനൊവേഷൻ കമ്മിറ്റി കൺവീനർ ഷിജു കെ.വി.അധ്യാപക പ്രതിനിധി കെ സി അബ്ദുറബ്ബ് എന്നിവർ സംസാരിച്ചു.
ഒരേസമയം അമ്പത്തിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാൻ സാധിക്കുന്ന രീതിയിലാണ് ഐടി ലാബിന്റെ രൂപകൽപ്പന.ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുവാനുള്ള പരിശീലനങ്ങളും ഉടൻ ആരംഭിക്കും.

Post a Comment