കോഴിക്കോട് :
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡി ഡിവിഷൻ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി. ഫൈനലിൽ ഉള്ള്യേരി ക്രിക്കറ്റ് ക്ലബ്ബിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.
സ്കോർ ഉള്ള്യേരി ക്രിക്കറ്റ് ക്ലബ്ബ് 20 ഓവറിൽ 8 വിക്കറ്റിന് 112 റൺസ്. നസീഫ് ഇ.കെ 34, കോടഞ്ചേരി സ്പോർട്സ് അക്കാദമിയുടെ കരുൺ ബാലകൃഷ്ണൻ 4--1--18-- 2 വിക്കറ്റും ദിപിൻ രാജ് 23 റൺസിന് രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കോടഞ്ചേരി സ്പോർട്സ് അക്കാദമി 17 ഓവറിൽ 4 വിക്കറ്റിന് 115 റൺസ് നേടി. ഓപ്പണർ സിയാദ് മാലിക്ക് 51 ബോളിൽ നിന്ന് 43 റൺസ് നേടി.
അരുൺ അപ്പു 26 റൺസ്. ഉള്ള്യേരി ക്രിക്കറ്റ് ക്ലബ്ബിന്റെ ആരോമൽ മോഹൻ 30 റൺസിന് 4 വിക്കറ്റ് നേടി. മാൻ ഓഫ് ദ മാച്ച് കോടഞ്ചേരി സ്പോർട്സ് അക്കാദമിയിലെ സിയാദ് മാലിക്ക്.
ചാമ്പ്യൻഷിപ്പിലെ മികച്ച ബാറ്റ്സ്മാനായി ചാലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്ബിലെ പ്രിൻസും മികച്ച ബൗളറായി ഉള്ള്യേരി ക്രിക്കറ്റ് ക്ലബ്ബിലെ അഭിജിത്തും തിരഞ്ഞെടുക്കപ്പെട്ടു. ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്ബിലെ അരുൺ ദാസാണ് പ്ലയർ ഓഫ് ദി ചാമ്പ്യൻഷിപ്പ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് വി.വി. പുഷ്പരാജ് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി രജിത്ത് ലാൽ നന്ദനൻ, വൈസ് പ്രസിഡണ്ട് പോൾസ് ജോസഫ് അറയ്ക്കൽ, കെ.സി.എ. മെംബർ മനോജ് ചന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

إرسال تعليق