തിരുവമ്പാടി :
കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യൻമുഴി പുതിയ പാലം നിർമ്മിക്കുന്നതിന് 3.1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്ന നിലവിൽ ഫയർ സ്റ്റേഷന് മുന്നിലുള്ള അഗസ്ത്യൻമുഴി പാലം വീതി കുറവ് മൂലം ഗതാഗത തടസവും പതിവാണ്.
14 മീറ്റർ വീതിയിൽ ഗതാഗതം തടസപ്പെടുത്താത്ത വിധത്തിലാണ് പാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. സാങ്കേതികാനുമതി ലഭ്യമായി ടെൻഡർ ചെയ്യുന്നതിന് ബന്ധപെട്ടവർക്ക് നിർദ്ദേശം നൽകിയായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.

إرسال تعليق