കൊടുവള്ളി :
കൊടുവള്ളി
നഗരസഭാ വോട്ടർ പട്ടിക അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മുസ്ലിംലീഗ് നടപടിയിൽ പ്രതിഷേച്ച് എൽഡിഎഫ് നഗരസഭാ മാർച്ച് സംഘടിപ്പിച്ചു.
അനധികൃതമായി പുതിയ വോട്ടുകള്‍ ചേര്‍ത്തും സ്ഥാനമാറ്റത്തിന് കൂട്ട അപേക്ഷ നല്‍കിയും വോട്ടര്‍ പട്ടിക അട്ടിമറിക്കാനുള്ള ശ്രമത്തിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നഗരസഭാ ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെയാണ് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാർക്കറ്റ് റോഡിൽ നിന്നാരംഭിച്ച മാർച്ച് പട്ടണം ചുറ്റിയെത്തിയ ശേഷം നഗരസഭയ്‌ക്ക് മുന്പിൽ പൊലീസ് തടഞ്ഞു. പിടിഎ റഹീം എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് മുൻസിപ്പൽകമ്മിറ്റി ചെയർമാൻ ഒ പി ഐ കോയ അധ്യക്ഷനായി. കെ ബാബു, പി ടി ഉസ്സയിൻകുട്ടി, മാതോലത്ത് അബ്ദുളള,കെ അസ്സയിൻ എന്നിവർ സംസാരിച്ചു. കെ ഷറഫുദ്ദീൻ സ്വാഗതവും ഒ പുഷ്‌പൻ നന്ദിയും പറഞ്ഞു.
ക്യാപ്‌ഷൻ: എൽഡിഎഫ് നഗരസഭാ മാർച്ച് പി ടി എ റഹീം എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

Post a Comment