താമരശ്ശേരി: ഫ്രഷ്ക്കട്ട് ഫാക്ടറി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നേരത്തെ ഉണ്ടായിരുന്ന പോലെ തുടർന്നും ഡിവൈഎഫ്ഐ  ഉണ്ടാവും. ജനങ്ങളുടെ സമരം തീർത്തും ന്യായമാണ്.
 ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ സർവൈവൽ മാർച്ച് അടക്കം ഫാക്ടറിയിലേക്ക് നടത്തിയിരുന്നു.
 ജനാധിപത്യ രൂപത്തിൽ തുടർന്നും പ്രക്ഷോഭങ്ങൾക്ക്  ഡിവൈഎഫ്ഐ  നേതൃത്വം നൽകും, 
എന്നാൽ അക്രമ സമരത്തിനോട് യോജിപ്പില്ലെന്നും ബ്ലോക്ക് പ്രസിഡൻ്റ് മഹറൂഫ് പറഞ്ഞു. 
പ്രദേശത്തെ ജനപ്രതിനിധി എന്ന നിലക്കും,  ഡിവൈഎഫ്ഐ ഭാരവാഹി എന്ന നിലക്കും എന്നും ഇരകൾക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment