പുതുപ്പാടി:
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂനിയൻ കൊടുവള്ളി ബ്ലോക്ക് സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിലുള്ള സാരംഗമ്യൂസിക്ക് ട്രൂപ്പ് പുതുപ്പാടി സെൻ്റ് പോൾസ് സയാഹ്ന സദനത്തിലെ അന്തേവാസികൾക്കായി അവരെ കൂടി ഉൾപ്പെടുത്തി ഒരു ഗാനമേള സംഘടിപ്പിച്ചു.
ബ്ലോക്ക് സെക്രട്ടറി ടി.ടി. സദാനന്ദൻ,സായാഹ്ന സദനം മാനേജർ ഫാ : പ്രസാദ്, സാംസ്കാരിക വേദി കൺവീനർ കെ.നാരായണൻ,ട്രൂപ്പ് ലീഡർ കെ. വേണു, ഡോ: ഹരിദാസൻ , പുന്നുസ് മാസ്റ്റർ , കെ.എ. ഐസക്ക്, കെ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


Post a Comment