കോടഞ്ചേരി:
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡണ്ട് ജമീല അസീസ് എന്നിവർ നയിച്ച ഗ്രാമ വികസന സന്ദേശയാത്ര കോടഞ്ചേരി ടൗണിൽ സമാപിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തുകൊണ്ട്
സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണത്തെയും മറികടന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സേവന മേഖലയിൽ വൻ നേട്ടങ്ങൾ കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി പി ജി മുഹമ്മദ് , കെപിസിസി നിർവാഹ സമിതി അംഗം പി സി ഹബീബ് തമ്പി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോയി അടയ്ക്കാപാറ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, ഫ്രാൻസിസ് ചാലിൽ, കെ എം ബഷീർ, ജോസ് പൈക, പോൾസൺ അറയ്ക്കൽ,സാബു അവണ്ണൂർ, റിയാനസ് സുബൈർ, ആനി ജോൺ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ജിജി എലുവാലുങ്കൽ, ടെസ്സി തോമസ്, കുമാരൻ കരിമ്പിൽ, ബേബി കോട്ടുപ്പള്ളി,ഭാസ്കരൻ പട്ടരട്ട്, ജോബി പുതിയ പറമ്പിൽ, സിദ്ദിഖ് കാഞ്ഞിരാടൻ, സക്കീർ മുട്ടയത്ത്ദിവാകരൻ ചാറുവേലി,എന്നിവർ പ്രസംഗിച്ചു.

Post a Comment