കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് - സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ്,കോടഞ്ചേരി ഫെഡറൽ ബാങ്ക് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എം.വി.ആർ ക്യാൻസർ സെൻ്റർ - കേരള പോലീസ് പോൾ ആപ്പ് തുടങ്ങിയവരുമായി സഹകരിച്ച് ' ജീവദ്യുതി ' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതമാശംസിച്ച ചടങ്ങിൽ എം.വി.ആർ ക്യാൻസർ സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ.ആമിൽ ഹാരിസ് ജീവദ്യുതി രക്തദാന ക്യാമ്പിൻ്റെ ലക്ഷ്യം വിശദീകരിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷനായ പരിപാടിയിൽ എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ ടി.രതീഷ് മുഖ്യ പ്രഭാഷണം നടത്തി.

കോടഞ്ചേരി ഫെഡറൽ ബാങ്ക് മാനേജർ എവിൻ അഗസ്റ്റിൻ,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഹോപ് കോർഡിനേറ്റർ നൗഷാദ് ബേപ്പൂർ,ഷംസുദ്ദിൻ മുറമ്പാത്തി എന്നിവർ ആശംസകൾ നേർന്നു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ(II) ആഷ മോഹൻലാൽ സി ചടങ്ങിന് ഔദ്യോഗികമായി നന്ദിയറിയിച്ചു.

ക്യാമ്പിൽ എഴുപതോളം സുമനസ്സുകൾ 'രക്തദാനം മഹാദാനം' പദ്ധതിയുമായി സഹകരിച്ച് രക്തദാനം ചെയ്തു.എൻ.എസ്.എസ് വിദ്യാർത്ഥികൾ രക്തദാന ക്യാമ്പ് സംഘാടക ചടങ്ങുകൾക്ക് നേതൃത്വം നൽകി.സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളും രക്തദാന ക്യാമ്പ് പദ്ധതിയിൽ പങ്കാളികളായി.

സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ സീലിയ തോമസ്,സ്റ്റാഫ് സെക്രട്ടറി ജീന തോമസ്,മേരി ഷൈല ടീച്ചർ,സജി അബ്രഹാം എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post