ഓമശ്ശേരി:
വാർഡ് വിഭജനത്തെ തുടർന്ന് നിലവിൽ വന്ന പുതിയ ഒമ്പതാം വാർഡ്(അമ്പലക്കണ്ടി) യു.ഡി.എഫ്.പ്രഥമ കൺവെൻഷൻ അമ്പലക്കണ്ടി ലീഗ് ഹൗസിൽ ഗ്രമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കെ.റീന സോമൻ സ്വാഗതം പറഞ്ഞു.മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.പി.ഹംസ മുഖ്യ പ്രഭാഷണം നടത്തി.
എ.കെ.അബൂബക്കർ ഹാജി,ഡോ:കെ.സൈനുദ്ദീൻ,കെ.പി.അബ്ദുൽ അസീസ് സ്വലാഹി,പ്രകാശൻ കാവിലം പാറ,അഡ്വ.കെ.നൂറുദ്ദീൻ,വി.സി.അബൂബക്കർ ഹാജി,കുഞ്ഞിച്ചോയി കൗസ്തുഭം,വി.സി.ഇബ്രാഹീം,വേണു പുതിയോട്ടിൽ,ശംസുദ്ദീൻ നെച്ചൂളി,പി.പി.നൗഫൽ,യു.കെ.ശാഹിദ്,ഇബ്രാഹീം കുറ്റിക്കര,ശരീഫ് കീപ്പോർ,പി.ടി.മുഹമ്മദ്,എ.കെ.ഇബ്രാഹീം കുട്ടി,ശ്രീനിവാസൻ കാടാം കുനി,ഇ.കെ.മുഹമ്മദ്,അശോകൻ ആശാരിക്കൽ,ഇ.കെ.അഹമ്മദ് കുട്ടി,ശബീർ പുനത്തിൽ,ഹുസൈൻ തുവ്വക്കുഴി,ഇന്ദിര കാടാം കുനി,ശാഫി പാറമ്മൽ,സി.വി.റിയാസ്,കോമള തുവ്വക്കുഴി,സാജു തോട്ടുങ്ങര എന്നിവർ സംസാരിച്ചു.
അബു മൗലവി അമ്പലക്കണ്ടി(ചെയർ),കെ.റീന സോമൻ(ജന.കൺ),കെ.പി.അബ്ദുൽ അസീസ് സ്വലാഹി(ട്രഷറർ) എന്നിവർ പ്രധാന ഭാരവാഹികളായി ഒമ്പതാം വാർഡ് യു.ഡി.എഫ്.കമ്മിറ്റി രൂപീകരിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി ഒമ്പതാം വാർഡ് യു.ഡി.എഫ്.കൺവെൻഷൻ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment