മുക്കം:  
വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിൻ്റെ (എസ് ഐ ആർ ) ഭാഗമായി വോട്ടർ പട്ടിക പരിഷ്കരണത്തിന് കക്കാട് വില്ലേജിലെ ബൂത്ത് നമ്പർ 153 ൽ ഹൗസ് ടു ഹൗസ് വിസിറ്റിന്  പ്രശസ്ത എഴുത്തുകാരൻ എം എൻ കാരശ്ശേരിക്ക് ബൂത്ത് ലെവൽ ഓഫീസർ ഇസ്ഹാഖ് കാരശ്ശേരി എന്യൂമറേഷൻ ഫോറം നൽകി ആരംഭം കുറിച്ചു. ചടങ്ങിൽ  തിരുവമ്പാടി  മണ്ഡലം ഇലക്ടൽ രജിസ്ടേഷൻ ഓഫീസർ പി പി ശാലിനി (ഡെപ്യൂട്ടി കളക്ടർ - വിജിൻസ്), താമശ്ശേരി തഹസിൽദാർ സി.സുബൈർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ എ.എം.നിസാമുദ്ധീൻ, ഉദ്യോഗസ്ഥന്മാരായ ജയകൃഷ്ണൻ , ഷറീജ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post