പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കണം.

താമരശ്ശേരി :
ജനജീവിതം ദുസ്സഹമാക്കി കഴിഞ്ഞ അഞ്ചുവർഷമായി താമരശ്ശേരി അമ്പായത്തോടിനടുത്ത് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാൻറ് അടച്ചുപൂട്ടണമെന്നും പ്രദേശത്ത് സമാധാന ജീവിതം പുന:സ്ഥാപിക്കണമെന്നും താമരശ്ശേരിയിൽ ചേർന്ന് യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു.
വർഷങ്ങളായി ദുരിതമനുഭവിക്കുന്ന നാട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ ദുർഗന്ധം വമിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകാമെന്നത് അധികൃതരുടെ വ്യാമോഹം മാത്രമാണ് . ശുദ്ധ വായുവും,ശുദ്ധജലവുംജനങ്ങളുടെ മൗലികാവകാശമാണ് .അത് നിഷേധിക്കുന്നിടത്ത് ജനകീയ സമരങ്ങൾ സ്വാഭാവികമാണ്.ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്ലാന്റുകൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി സ്ഥാപിക്കുകയാണ് ശാശ്വത പരിഹാരം. ഫ്രഷ് കട്ട് ആറുമാലിന്യ പ്ലാന്റിലേക്ക് ഇരകൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട് അവിടെ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരിൽ നിരപരാധികളെ പോലീസ് വേട്ടയാടുന്നത് ന്യായീകരിക്കാൻ കഴിയില്ല.പ്രദേശത്ത് ഭീതിജനകമായ അവസ്ഥ നിലനിൽക്കുകയാണ് .അടിയന്തരമായി ഇതിന് പരിഹാരമുണ്ടാക്കി ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണം.സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താതെ കിട്ടിയവരെ പ്രതിയാക്കി പിടികൂടുന്ന പോലീസ് നടപടിയാണ് നിലവിലെ പ്രധാന വിഷയം.ഈ നില തുടരാൻ അനുവദിക്കില്ല.വനിതാ ജനപ്രതിനിധികൾ അടക്കം നിരപരാധികളായ ഒട്ടേറെ പേർ പോലീസ് നടപടി ഭയന്ന് ഒളിവിൽ കഴിയുകയാണ്.തെളിവുകളുടെ അടിസ്ഥാനത്തിൽ അക്രമം നടത്തിയത് ആരൊക്കെയാണെന്ന് പോലീസ് വ്യക്തമാക്കണം.
       ഫ്രഷ് കട്ട് അറവുമാല്യന്യ പ്ലാൻറ് അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരകൾ നടത്തുന്ന സമരത്തിന് യുഡിഎഫ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട സമരക്കാർക്ക് നിയമസഹായമൊരുക്കും.

                 താമരശ്ശേരിയിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം. എ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി .എം ഉമ്മർ മാസ്റ്റർ,ഡി.സി.സി സെക്രട്ടറി പി .പി കുഞ്ഞായിൻ,വി.കെ ഹുസൈൻ കുട്ടി,എ .പി മജീദ് മാസ്റ്റർ,പി. ഗിരീഷ് കുമാർ ,സി .കെ കാസിം,കെ. കെ.എ കാദർ,പി.ജി മുഹമ്മദ്,ജോബി എലന്തൂർ,തമ്പി പറക്കണ്ടത്തിൽ  ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Post a Comment

أحدث أقدم