ഷാഫി പറമ്പിൽ എം പിയ്ക്ക് പരുക്കേറ്റ കോഴിക്കോട് പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരെ കോടതി. 
സ്ഫോടക വസ്തുവെറിഞ്ഞുവെന്ന് പറയുന്നത് ഗ്രനേഡ് ഉപയോഗിച്ചതിലെ വീഴ്ച മറച്ചുവെക്കാനാണെന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വിമർശിച്ചു. 

സി.പി.ഐ.എം നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണല്ലോ ഗ്രനേഡ് വിഷയത്തിൽ പൊലീസ് കേസെടുത്ത തെന്നും ജില്ലാ കോടതി കൂട്ടിച്ചേർത്തു. 

11 യുഡിഎഫ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള വിധി പകർപ്പിലാണ് രൂക്ഷ വിമർശനം.

അതേസമയം, പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവർത്തകരാണ് ഇന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോൺഗ്രസ് പ്രവർത്തകനായ താനിക്കണ്ടി സ്വദേശി സുബൈർ, ലീഗ് പ്രവർത്തകനായ ആവള സ്വദേശി മുഹമ്മദ് മോമി എന്നിവരാണ് കസ്ററഡിൽ ആയത്. 

ഇത് ചോദ്യം ചെയ്ത് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലും പൊലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

ഇതിൽ രണ്ടു പൊലീസുകാർക്ക് പരുക്കേറ്റു. വിനോദ്, ജോജോ എന്നീ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വി പി ദുൽഖിഫിൽ പൊലീസ് കസ്റ്റഡിയിലാണ്.


Post a Comment

أحدث أقدم