കോഴിക്കോട് :
രണ്ടുദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ജില്ലാ മിനി ആൻഡ് പ്രമോഷൻ അത്‌ലറ്റിക് മീറ്റ് സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ട്രോഫികളുടെയും മെഡലുകളുടെയും വിതരണം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ നിർവഹിച്ചു. അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി എബിമോൻ മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ട്രഷറർ ഇബ്രാഹിം ചീനിക്ക അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഹസ്സൻ, സി.റ്റി ഇല്ല്യാസ്, യു.ഷെഫീക്ക്, അസോസിയേഷൻ സംസ്ഥാന നോമിനി പ്യാരിൻ അബ്രാഹം, അബ്ദുൽ അസീസ്, മോളിഹസൻ, വിനോദ് ജോസ്, ജില്ലാ സ്പോർട്സ് ആയുർവേദ ഡോക്ടർ ഗീതു എന്നിവർ സംസാരിച്ചു.
അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് നോബിൾ കുര്യാക്കോസ് ചടങ്ങിന് നന്ദി പറഞ്ഞു.
രണ്ടുദിവസമായി നടന്ന മീറ്റിൽ സഫയർ സെൻറർ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി പ്രസ്റ്റീജ് സ്കൂൾ രണ്ടാം സ്ഥാനവും, കല്ലാനോട് സെൻ്റ് മേരിസ് സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

إرسال تعليق