താമരശ്ശേരി :
റോട്ടറി ക്ലബ്ബ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഗവ: യു പി സ്കൂളിൽ വൈറ്റ് ബോർഡ് വിതരണം നടത്തി. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ ഉദ്ഘാടനം നടത്തി.
സ്കൂൾ ലീഡർ ഇതൾ നന്ദ ഏറ്റു വാങ്ങിയ ചടങ്ങിൽ തിരുവമ്പാടി റോട്ടറി ക്ലബ്ബ് പ്രസിഡൻറ് റോഷൻ മാത്യു, PTA പ്രസിഡൻ്റ് ഷൈജു ,SMC വൈസ് പ്രസിഡന്റ് അനിൽ ആശംസകൾ അറിയിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ ചെറിയാൻ ചടങ്ങിൽ നന്ദി പറഞ്ഞു.

إرسال تعليق