'മധുരമുള്ള അഞ്ച് വർഷങ്ങൾക്ക് നാടിന്റെ നന്ദി
ഓമശ്ശേരി:'മധുരമുള്ള അഞ്ചു വർഷങ്ങൾക്ക് നാടിന്റെ നന്ദി'എന്ന ശീർഷകത്തിൽ വാർഡ് മെമ്പർക്ക് നാട്ടുകാരുടെ സ്നേഹാദരം.
കഴിഞ്ഞ അഞ്ച് വർഷക്കാലം വാർഡിലും പഞ്ചായത്തിലും മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അമ്പലക്കണ്ടി എട്ടാം വാർഡ് മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടിക്കാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കക്ഷി-രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ സ്നേഹാദരവ് നൽകിയത്.
എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത സ്നേഹ സംഗമത്തിന്റെ തിങ്ങി നിറഞ്ഞ സദസ്സ് നാടിന്റെ സാഹോദര്യം വിളിച്ചോതുന്നത് കൂടിയായി.അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഡോ:കെ.സൈനുദ്ദീൻ സ്വാഗതവും യു.കെ.ശാഹിദ് നന്ദിയും പറഞ്ഞു.
പി.സുൽഫീക്കർ മാസ്റ്റർ മോഡറേറ്ററായിരുന്നു.യു.കെ.ഹുസൈൻ,കെ.എം.കോമളവല്ലി,പി.അബ്ദുൽനാസർ,കെ.പി.ഹംസ,ടി.ശ്രീനിവാസൻ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,കൃഷി അസിസ്റ്റന്റ് വി.വി.ശ്രീകുമാർ,എ.കെ.അബൂബക്കർ ഹാജി,കെ.മുഹമ്മദ് ബാഖവി,കെ.സി.അബ്ദുൽ അസീസ് ദാരിമി,കെ.പി.അബ്ദുൽ അസീസ് സ്വലാഹി,പി.വി.മൂസ മുസ്‌ലിയാർ,റസാഖ് മാസ്റ്റർ തടത്തിമ്മൽ,ടി.പി.രാരുക്കുട്ടി,ഇബ്രാഹീം കുട്ടി മാസ്റ്റർ പുത്തൂർ,ശ്രീനിവാസൻ കരിമ്പനക്കൽ,വി.സി.അബൂബക്കർ ഹാജി,സംഘാടക സമിതി ജന.കൺവീനർ പി.പി.നൗഫൽ,ഫാത്വിമ വടിക്കിനിക്കണ്ടി,പി.ഇബ്രാഹീം ജാറം കണ്ടി,കെ.ടി.ഇബ്രാഹീം ഹാജി,യു.പി.മഹ്മൂദ്,യു.കെ.അബ്ദുൽ അസീസ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.യൂനുസ് അമ്പലക്കണ്ടി മറുപടി പ്രസംഗം നടത്തി.വിവിധ സംഘടനകളും വ്യക്തികളും കൂട്ടയ്മകളും വാർഡ് മെമ്പർക്ക് ഉപഹാരങ്ങൾ കൈമാറി.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ് വികസന സമിതി സ്നേഹ സംഗമത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ വാർഡ് മെമ്പർ യൂനുസ് അമ്പലക്കണ്ടിക്ക് ഉപഹാരം നൽകുന്നു.



Post a Comment