തിരുവമ്പാടി: 
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തിരുവമ്പാടി ഗവ. ഐടിഐ റെഡ് റിബൺ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.
തിരുവമ്പാടി ഗവ.ഐടിഐയിൽ വെച്ച് ദിനാചരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം  പ്രിൻസിപ്പാൾ എം ജെ ഹരിശങ്കർ നിർവ്വഹിച്ചു. 

ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എയ്ഡ്സ് ദിനാചരണ സന്ദേശം നൽകി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സെൽവകുമാർ ബോധവൽക്കരണ ക്ലാസ് നടത്തി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, ഇൻസ്ട്രക്ടർമാരായ മെഹബൂബ് കെ, ലിന്റോ പി വി, ദിലീപ് രാജ് കെ, ഫൗസിയ ടി,വർക്ക് ഷോപ്പ് അറ്റണ്ടർ മുകേഷ് എസ്, രാജേഷ് പി, സുബീന പിടി എന്നിവർ സംസാരിച്ചു.
 എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, റെഡ് റിബൺ ക്യാമ്പയിൻ, പ്രതിജ്ഞ, ദീപം  തെളിയിക്കൽ, സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവ നടന്നു.


തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് ഓഫീസർ ഷീജ ഇടി ക്ലസ്സെടുത്തു.
എഫ്എച്ച്സിക്ക് കീഴിലെ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ വിവിധ പരിപാടികളോടെ ദിനാചരണം നടത്തി.

           'പ്രതിസന്ധികളെ അതിജീവിച്ച് എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്' എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം. സംസ്ഥാനത്ത് പ്രതീക്ഷിത കണക്കിന്റെ 83 ശതമാനം രോഗബാധിതരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 95 ശതമാനത്തിലധികം പേര്‍ക്കും ആന്റി റിട്രോ വൈറല്‍ (എആര്‍ടി) ചികിത്സ നല്‍കാനും സാധിക്കുന്നു. രോഗബാധിതരായ 99.8 ശതമാനത്തിലും വൈറസ് നിയന്ത്രണവിധേയമാക്കാനും സാധിച്ചിട്ടുണ്ട്. 

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ പോയിന്റ് 0.20 ആണെങ്കിൽ കേരളത്തിൽ അത് 0.07 ശതമാനമാണ്. നമ്മുടെ നാട് എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ 4477 പേർക്ക് അണുബാധ ഉണ്ടായി എന്നത് ആശങ്കാജനകമായ കാര്യമാണ്.  

എച്ച്ഐവി ബാധിതർക്ക് ചികിത്സ, പരിചരണം, പിന്തുണ, സേവനങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതും ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ ഇല്ലാതാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഇതിനായി സംസ്ഥാനത്ത് ഏകോപിതമായ ഇടപെടലുകൾ നടന്നു വരുന്നുണ്ട്. ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിക്കൊണ്ട് എച്ച്ഐവി ബാധയെ പ്രതിരോധിക്കാം. ഈ ലോക എയ്ഡ്സ് ദിനം നമ്മുടെ കൂട്ടായ പരിശ്രമങ്ങൾക്ക് കരുത്ത് പകരട്ടെ.

Post a Comment

Previous Post Next Post