തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ആൻ്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി, കോഴിക്കോട്, എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി.



തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ മാത്യു പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മറിയാമ്മ ബാബു അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ഷൈനി ജോർജ്  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്,
ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ , സിനു മോൻ, മിലേന , ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.


ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ശെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ ആൻ്റിബയോട്ടിക് ഉപയോഗത്തിലെ ജാഗ്രതയും ദുരുപയോഗത്തിന്റെ ദോഷഫലങ്ങളും വിശദീകരിക്കുന്ന ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആൻ്റിബയോട്ടിക് സാക്ഷരത ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ വീടുകളിലെത്തി നേരിട്ടുള്ള ബോധവത്കരണം നടത്തുകയും നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം തിരുവമ്പാടി പഞ്ചായത്തിലെ മെഡിക്കൽ ഷോപ്പുകളിൽ ആൻ്റിബയോട്ടിക് വിതരണ നയം വിതരണം ചെയ്‌തതോടൊപ്പം, അങ്ങാടികളിൽ പൊതുജനങ്ങൾക്ക് ലഘുലേഖകൾ നൽകിയും സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചും സമൂഹപങ്കാളിത്തം ഉറപ്പാക്കി.

Post a Comment

Previous Post Next Post