തിരുവമ്പാടി : സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയത്തിൻ്റെ നേതൃത്വത്തിൽ 6 ദിവസങ്ങളായി നടന്നുവന്ന പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു.


സമാപന ശുശ്രൂഷകൾ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ആത്മീയ ഉണർവിലൂടെ നവജീവൻ പ്രാപിക്കുവാനും കൂട്ടായ്മ വളർത്തി ആദിമ ക്രൈസ്തവ സമൂഹത്തിൻ്റെ സ്നേഹ ചൈതന്യം പങ്കുവെക്കുവാനും പോപ്പുലർ മിഷൻ ധ്യാനം പ്രയോജനപ്പെടുമെന്ന് ബിഷപ് സൂചിപ്പിച്ചു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായാണ് വിൻസെഷ്യൻ വൈദീകര്‍ നയിക്കുന്ന പോപ്പുലർ മിഷൻ ധ്യാനം തിരുവമ്പാടിയിൽ സംഘടിപ്പിച്ചത്.

 ഇടവകയുടെ നാല് കേന്ദ്രങ്ങളിലായി നടന്ന ധ്യാന പരിപാടിയിൽ വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, വിവാഹ വാഗ്ദാന നവീകരണം, സൗഖ്യ ആരാധന, ദിവ്യകാരുണ്യപ്രദക്ഷിണം, പരിഹാര പ്രദക്ഷിണം സ്നേഹ വിരുന്ന് എന്നിവ നടത്തി. പോപ്പുലർ മിഷൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജോജോ മാരിപ്പാട്ട് അസി. ഡയറക്ടർ ഫാ. തോമസ് അറയ്ക്കൽ, ഫാ ആന്റണി പയ്യപ്പിള്ളി, ഫാ. ജോസ് തയ്യിൽ, ഫാ.സജി ആവാൻകാട്ട്, ഫാ. തോമസ് തെക്കേക്കര ഫാ. തോമസ് നെല്ലാനിക്കാട്, ഫാ. അമൽ ചിലാലയിൽ, ഫാ. സെബാസ്റ്റ്യൻ കണ്ണങ്കേരിയിൽ, ഫാ.പോൾ മാടൻ എന്നിവർ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ, അസി. വികാരി ഫാ.ജേക്കബ് തിട്ടയിൽ, ജനറൽ കൺവീനർ തോമസ് വലിയപറമ്പൻ, ട്രസ്റ്റിമാരായ  ലിതിൻ മുതുകാട്ടുപറമ്പിൽ, സിബി വെട്ടിക്കാട്ട്, ബൈജു കുന്നുംപുറത്ത്, ജോൺസൺ പുളിവേലിൽ, കൺവീനർമാരായ വിൽസൺ പുളിയിലക്കാട്, ജോസ് ഫ്രാൻസിസ് അഴകത്ത് , ജോസഫ് മുട്ടത്ത്, ജോൺസൺ പുളിവേലിൽ എന്നിവർ ധ്യാന പരിപാടികൾക്ക് നേതൃത്വം നൽകി.

വൈകുന്നേരം നടന്ന വിശ്വാസ റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post