തിരുവനന്തപുരം: 
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വന്‍ വിജയത്തില്‍ മുസ്ലിം ലീഗിന്റേത് തിളക്കമാര്‍ന്ന പ്രകടനം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും മുസ്ലിം ലിഗ് വന്‍ നേട്ടമുണ്ടാക്കി. ഗ്രാമപഞ്ചായത്തില്‍ 1980 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളില്‍ 269 ഡിവിഷനുകളിലും ജില്ല പഞ്ചായത്തുകളില്‍ 50 ഡിവിഷനുകളിലും മുനിസിപ്പാലിറ്റികളില്‍ 310 വാര്‍ഡുകളിലും കോര്‍പറേഷനുകളില്‍ 34 വാര്‍ഡുകളിലുമടക്കം 2043 സീറ്റുകളാണ് മുസ്ലിം ലീഗ് ഇത്തവണ സ്വന്തമാക്കിയത്. വാര്‍ഡുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും കഴിഞ്ഞാല്‍ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മികച്ച നേട്ടമുണ്ടാക്കിയ ലീഗ് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയില്‍ തിളക്കമാര്‍ന്ന നേട്ടമാണ് ഉണ്ടാക്കിയത്. മല്‍സരത്തിനിറങ്ങിയ യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളില്‍ ഭൂരിപക്ഷവും വലിയ വിജയവും നേടി. തിരുവനന്തപുരം കോര്‍പറേഷനില്‍ ബീമാപഉളി വാര്‍ഡില്‍ നിന്നും മുസ്‌ലിം ലീഗിലെ സജിന ടീച്ചറാണ് കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയതും ഉയര്‍ന്ന ഭൂരിപക്ഷം നേടിയതും. പുത്തന്‍പള്ളി വാര്‍ഡും മുസ്ലിം ലീഗിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഷംന ടീച്ചറിലൂടെയാണ് യൂ ഡി.എഫ്.പിടിച്ചെടുത്തത്. ഇവിടെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊല്ലം ജില്ലയില്‍ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ 11 പഞ്ചായത്ത് വാര്‍ഡുകള്‍ രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകള്‍ മുനിസിപ്പല്‍ ഡിവിഷന്‍ എന്നിവയിലും മുസ്ലിം ലിഗ് വിജയിച്ചു.

ആലപ്പുഴ ജില്ലയില്‍ ആറു മുനിസിപ്പല്‍ വാര്‍ഡുകള്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, 10 പഞ്ചായത്ത് വാര്‍ഡുകളും മുസ്ലിം ലീഗ് വിജയിച്ചു പത്തനംതിട്ട ജില്ലയില്‍ മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളും മൂന്ന് പഞ്ചായത്ത് വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും മുസ്ലിംലീഗ് വിജയിച്ചു. കോട്ടയം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും 9 മുനിസിപ്പല്‍ വാര്‍ഡുകളും 5 പഞ്ചായത്ത് വാര്‍ഡുകളും ലീഗ് പിടിച്ചു. ഇടുക്കിയില്‍ മുനിസിപ്പല്‍ ബ്ലോക്ക്, ഗ്രാമപഞ്ചായ ത്തുകളിലായി 57 സീറ്റില്‍ മല്‍സരിച്ച മുസ്ലിം ലീഗ് 16 വാര്‍ഡില്‍ വിജയിച്ചു. തൊടുപുഴ നഗരസഭയില്‍ ഒമ്പതിടത്ത് മല്‍സരിച്ച മുസ്ലിം ലീഗ് എട്ട് സിറ്റുകളില്‍ ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം നേടി. ആറു വാര്‍ഡുകള്‍ നിലനിര്‍ത്തി. രണ്ടു വാര്‍ഡുകള്‍ തിരിച്ചുപിടിച്ചു വിവിധ ഗ്രാമപഞ്ചായത്തുകളിലെ 25 വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ് വിജയിച്ചു. ഉടുമ്പന്നൂര്‍ 4. വണ്ണപ്പുറം 4, ഇടവെട്ടി 3, കുമളി 3, അടിമാലി 2, വെളത്തുവല്‍ 2, കുമാരമംഗലം 2, ജാക്കാട് 1, പീരുമേട് 1, കു ടയത്തൂര്‍ 1, മുട്ടം 1, ആലക്കോ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ വിജയികള്‍. രാജാക്കാട് പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.എം സുധീര്‍ ഉജ്വല വിജയം നേടി. എറണാകുളത്ത് രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും മൂന്ന് കോര്‍പറേഷന്‍ വാര്‍ഡുകളും 21 മുനിസിപ്പല്‍ വാര്‍ഡുകളും 10 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും 57 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മുസ്ലിം ലിഗ് വിജയിച്ചു. പല്ലാരി മംഗലം പഞ്ചായത്തില്‍ 14 ല്‍ 13 സീറ്റും നേടി യൂഡിഎഫ് ഭരണം തിരിച്ചു പിടിച്ചപ്പോള്‍ 9 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് 9 സീറ്റും വിജയിച്ചു.

Post a Comment

Previous Post Next Post