കണ്ണൂർ:
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ. പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമരപരമ്പര നടത്തി വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബർ ആക്രമണം നടത്തിയത് മറന്നിട്ടില്ലെന്ന് പി.പി ദിവ്യ ഫേസ്ബുക്കിൽ കുറച്ചു. കർമ്മഫലമാണ് രാഹുൽ ഇപ്പോൾ അനുഭവിക്കുന്നതെന്നും പി.പി ദിവ്യ വ്യക്തമാക്കി.
ഇന്നത്തെ സന്തോഷമെന്ന പേരിലാണ് പി.പി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ഇതിനൊപ്പം സി.പി.എം നേതാവ് പി.കുഞ്ഞനന്തന്റെ മകൾ ഷബ്നയുടെ കുറിപ്പും പി.പി ദിവ്യ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാഷ്ട്രീയ പതനം ഞാനേറെ ആസ്വദിക്കുന്നതിന് പിന്നിൽ എൻ്റെ രാഷ്ട്രീയം ഒട്ടുമല്ല മറിച്ച് കേരള രാഷ്ട്രീയം ഇന്നോളം കണ്ടിട്ടില്ലാത്ത വൃത്തികെട്ട നാക്കിൻ്റെയും രാഷ്ട്രീയമര്യാദയില്ലായ്മയുടെയും ഒരേയൊരു പ്രതീകമാണ് അയാൾ എന്നത് മാത്രമാണ് .
ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാകരുത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ പറയാനുള്ളൂ അത് രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ ആകരുത് അയാൾടെ പുഴുത്ത നാക്ക് ഇനി കേരള രാഷ്ട്രീയത്തിൽ ചലിക്കരുതെന്ന പറയുന്ന ഷബ്നയുടെ കുറിപ്പാണ് പി.പി ദിവ്യ പങ്കുവെച്ചിരിക്കുന്നത്.

Post a Comment