താമരശ്ശേരി:
താമരശ്ശേരി ഐ.എച്ച്ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിമൺ സെല്ലിന്റെയും എൻ.എ സ്എസിന്റെയും നേതൃത്വത്തിൽ ഒരുക്കിയ 'ഇയോണിയ' സർഗാരാമം വിദ്യാർഥികൾക്കായി സമർപ്പിച്ചു. വാർഡ് മെമ്പർ എ.പി. ഹബീബ് റഹ്‌മാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. രാധിക അധ്യക്ഷത വഹിച്ചു. പ്ലാൻ്റ്സ് അവർ പാഷനും, സോഷ്യൽ വെൽഫെയർ സൊസൈറ്റിയും ആർട്ട് ആൻ്റ് ലിറ്ററേച്ചർ ഇനിഷ്യേറ്റീവും ചേർന്ന് കാമ്പസ് സൗന്ദര്യവൽക്കരണ ത്തിൻ്റെ ഭാഗമായി കാട്ടുചെമ്പകം അടക്കമുള്ള തൈകൾ നട്ടു.ഒ. അബ്ദുൽ റഷീദ്, ഉസ്മാൻ പി.ചെമ്പ്ര, മജീദ് ഭവനം, വി.പി.ഉസ്മാൻ ,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ രേഷ്മ, നവീന, സൈഫുന്നിസ, ജാബിർ കോടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:
താമരശ്ശേരി ഐ.എച്ച്ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒരുക്കിയ 'ഇയോണിയ' സർഗാരാമത്തിലേക്ക് ചെമ്പക തൈകൾ പ്ലാൻ്റ്സ് അവർ പാഷൻ ഭാരവാഹികൾ, പ്രിൻസിപ്പൽ ഡോ.കെ.എം. രാധികക്കു കൈമാറുന്നു

Post a Comment