ജമാഅത്തെ ഇസ്ലാമിയോട് ശക്തമായ എതിർപ്പുണ്ടെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.. രാഷ്ട്രീയ സഖ്യങ്ങൾ സംബന്ധിച്ച് പാർട്ടികളാണ് തീരുമാനം എടുക്കേണ്ടത്. രാഷ്ട്രീയ സഖ്യത്തെ എതിർക്കേണ്ട കാര്യം സമസ്തക്കില്ല.

ഇതിൽ സമസ്‌ത പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമില്ല. ഉമർ ഫൈസി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കണം. സമസ്ത സമ്മേളന ഫണ്ട് കളക്ഷൻ തഹിയ്യ 46 കോടിയലധികം രൂപ കടന്നു.

ഫണ്ട് കളക്ഷന് പ്രതിസന്ധി ഉണ്ടായിട്ടില്ല. സമസ്തയിൽ രണ്ടു വിഭാഗങ്ങളില്ല. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു. സുന്നി ഐക്യത്തിന് തയ്യാറാണ്. പലരും ഐക്യത്തിന് ശ്രമിക്കുന്നുണ്ട്. ഐക്യത്തിന് സമസ്ത തയാറാണെന്ന് ശ്രമം നടത്തുന്നവരോട് പറഞ്ഞിട്ടുണ്ട്.

രാജ്യത്ത് മുസ്‌ലീങ്ങള്‍ നേരിടുന്ന പ്രതിസന്ധി അഭിമുഖീകരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുസ്‌ലിങ്ങള്‍ മാത്രം ഒരുമിച്ച് നിന്നത് കൊണ്ട് ഒന്നും ചെയ്യാനാകില്ല. അത്തരം ഘട്ടങ്ങളില്‍ എല്ലാവരും ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
 

Post a Comment

Previous Post Next Post